കോതമംഗലം : ഊന്നുകല്ലിൽ 71 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 65 ഗ്രാം കഞ്ചാവുമായി നേര്യമംഗലം മണ്ഡപത്തിൽ വീട്ടിൽ ഡിവിൻ (19), 6 ഗ്രാം കഞ്ചാവുമായി പല്ലാരിമംഗലം ചെറുപുറം വീട്ടിൽ മുഹമ്മദ് ഇജിലാൽ (20) എന്നിവരെയാണ് ഊന്നുകൽ പോലീസ് പിടികൂടിയത്. പോലീസിന്‍റെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എസ്.ഐ കെ.പി.സിദ്ദിഖ്, എ.എസ്.ഐ പി.എ.മനാഫ്, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, കെ.എസ്.ഷനിൽ, സി.പി.ഒ പി.എൻ.ആസാദ്, ഒ.ഇ.മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
