Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ മൂന്നാര്‍ രാജപാത പുനര്‍നിര്‍മാണം: കോടതി നിര്‍ദേശങ്ങള്‍ വനംവകുപ്പ് അട്ടിമറിക്കുന്നുവെന്ന് രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍

കോതമംഗലം: ചരിത്രപ്രസിദ്ധമായ പഴയ ആലുവ മൂന്നാര്‍ രാജപാത വീണ്ടെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആലുവമൂന്നാര്‍ രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആരോപിച്ചു. രാജപാത തുറന്നുകൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് പൊതുജനങ്ങളുടെ അവകാശമാണെന്നും പാതയിലെ വനംവകുപ്പിന്റെ തടസ്സവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ലൂടെ ആവശ്യപ്പെട്ടു.

പഴയ ആലുവ മൂന്നാര്‍ റോഡിന് 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമം ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ അന്തിമ പരിഗണനയിലാണ്. പാതയുടെ യഥാര്‍ത്ഥ അവസ്ഥ പരിശോധിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യവും കോടതിക്ക് മുന്നിലുണ്ട്.റോഡ് സംയുക്തമായി സര്‍വേ ചെയ്യാന്‍ വനം, പിഡബ്ല്യുഡി, റവന്യൂ വകുപ്പുകള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വനംവകുപ്പ് ഇതിനോട് പൂര്‍ണമായി നിസ്സഹകരിക്കുകയായിരുന്നു.

1919-ലെ തിരുവിതാംകൂര്‍ ഗസറ്റ് പ്രകാരം വെസ്റ്റേണ്‍ ഔട്ട്ലെറ്റ് റോഡ് എന്നറിയപ്പെട്ടിരുന്ന ഈ പാത മലയാറ്റൂര്‍ വനത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി പിഡബ്ല്യുഡിക്ക് കൈമാറിയതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

വകുപ്പുതല തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ഹൈലെവല്‍ വിദഗ്ദ്ധ സമിതിയില്‍ റവന്യൂ, പിഡബ്ല്യുഡി വകുപ്പുകള്‍ റോഡ് തുറക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്ന് അറിയിച്ച സമിതി തുടര്‍നടപടികള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കാലത്ത് അനുകൂല നിലപാട് പ്രഖ്യാപിച്ച ജനപ്രതിനിധികള്‍ ഇപ്പോള്‍ വാക്കുമാറുകയാണെന്നും കൗണ്‍സില്‍ ആരോപിച്ചു. പ്രശ്‌നപരിഹാരത്തിനെന്ന പേരില്‍ വനംമന്ത്രി നടത്തിയ സന്ദര്‍ശനം പ്രഹസനമായി മാറി. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത വകുപ്പുതല യോഗം ഇതുവരെ വിളിച്ചുചേര്‍ത്തിട്ടില്ല. മുന്‍പ് പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്ന കോതമംഗലം എംഎല്‍എ ഇപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ വിസ്മരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി സംയുക്ത യോഗം വിളിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാകണം. പാത ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ആലുവ മൂന്നാര്‍ രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

 

You May Also Like

CHUTTUVATTOM

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച പോത്താനിക്കാട്: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ്...

CHUTTUVATTOM

  മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

  കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്‌ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...

CHUTTUVATTOM

കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ്...

error: Content is protected !!