ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച
പോത്താനിക്കാട്: സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ് ഫെസ്റ്റ് ഷെജി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. ജോളി ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വീണ ബാബു, സ്കൗട്ട് മാസ്റ്റര്‍ സി. ഫീന, പിടിഎ പ്രസിഡന്റ് സാബു നെടുംപുറം എന്നിവര്‍ പ്രസംഗിച്ചു.


















































