Connect with us

Hi, what are you looking for?

NEWS

നിർധനരായ 5 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നല്കി നവ ദമ്പതികൾ മാതൃകയായി.

കോതമംഗലം: ഓൺലൈൻ പഠന സൗകര്യത്തിനായി 5 നിർധന കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നല്കി നവ ദമ്പതികൾ മാതൃകയായി. കഴിഞ്ഞ ദിവസം വിവാഹിതരായ ഫെബിൻ എസ് മാത്യുവും അമു മേരി ഷാജിയും ചേർന്ന് തങ്ങളുടെ വിവാഹ ചെലവ് ചുരുക്കി നിർധന കുട്ടികളുടെ ഓൺലൈൻ പഠന സഹായത്തിനായി 5 സമാർട്ട് ഫോണുകൾ ആന്റണി ജോൺ എം എൽ എ യ്ക്ക് കൈമാറി.

കോതമംഗലം സ്വദേശിയായ ബി എസ് എൻ എൽ നിന്നും വിരമിച്ച സാബു മാത്യുവിന്റേയും ലിസി സാബുവിന്റേയും മകനായ ഫെബിനും റാന്നി സ്വദേശിയായ പ്രൊഫ: ഷാജി എബ്രഹാമിന്റേയും മോളി എബ്രഹാമിന്റേയും മകളായ അമു മേരി ഷാജിയും ഈ മാസം 12നാണ് വിവാഹിതരായത്. നവ ദമ്പതികൾക്ക് ആശംസകൾ നേരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....