കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ അടങ്ങുന്ന ഡിജിറ്റൽ ഉപകരണങ്ങൾ ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി.
ലൈബ്രറി പ്രസിഡന്റ് എം. എം. കുഞ്ഞുമൈതീൻ അധ്യക്ഷത വഹിച്ചു.
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അസീസ് മാമോളത്ത്,സാദിയ ആഷിഫ്,കെ യു ഷെമീർ, ലൈബ്രറി ഭാരവാഹികളായ പ്രിൻസ് രാധാകൃഷ്ണൻ, കെ എ യുസഫ്, കെ എ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.





















































