Connect with us

Hi, what are you looking for?

CHUTTUVATTOM

NREG വർക്കേഴ്സ് യൂണിയൻ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.


നെല്ലിക്കുഴി : തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കാൻ ഉള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്‌റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി. നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

20 പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവു എന്ന കേന്ദ്ര ഗവൺമെന്റ് തീരുമാനം പിൻവലിക്കുക. കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയിഉയർത്തുക, സമയം 9 മുതൽ 4 വരെയാക്കുക, തുടങ്ങി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മൃദുല ജനാർദ്ദനൻ അദ്ധ്യക്ഷയായി. സെക്രട്ടറി KK നാസർ സ്വാഗതം പറഞ്ഞു. സാറാ മൊയ്തു ,ബീന കുഞ്ഞുമോൻ , NB ജമാൽ , CE നാസർ,MM അലി, ഷാഹിദ ഷംസുദ്ധീൻ ,ഷഹന അനസ്, ബീന ബാല ചന്ദ്രൻ , സീന എൽദോസ് , സുലേഖ ഉമ്മർ ,ഷെറീന സത്താർ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...