കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍ പരിക്കേറ്റ ഭര്‍ത്താവ് ബിജുവിനെയും, ഭാര്യ സിമിയെയും അയല്‍വാസികള്‍ ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിമിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
പരിക്കേറ്റ ബിജു പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് രാത്രി 8ഓടെ വാതില്‍ തുറന്ന് സിമി ചോരയൊലിപ്പിച്ച് പുറത്തു വരികയും മുറ്റത്ത് വീഴുകയുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ സിമിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

















































