Connect with us

Hi, what are you looking for?

CHUTTUVATTOM

ആധുനിക രീതിയിൽ ശുചിമുറികൾ നിർമ്മിച്ച് വിദ്യാലയങ്ങള്‍ക്ക് മാതൃകയായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍

നെല്ലിക്കുഴി ; വിദ്യാലയങ്ങള്‍ക്ക് മാതൃകയായി ടൈല്‍വിരിച്ച് ആധുനിക രീതിയില്‍ ടോയിലറ്റുകളും വാഷിങ്ങ് ഏരിയായും നിര്‍മ്മിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഉദ്ഘാടനം നവംബര്‍ 28 വ്യാഴായ്ച്ച കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റണി ജോണ്‍ നിര്‍വഹിക്കും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈടെക് രീതിയില്‍ 11 ടോയിലറ്റുകള്‍ ആണ് പൂര്‍ത്തീകരിച്ചിട്ടുളളത്. ഇതില്‍ യൂറോപ്പ്യന്‍ ക്ലോസ്ററുകളും സാദാ ക്ലോസറ്റുകളും വാഷിങ്ങ് ബേസണ്‍ ഉള്‍പ്പടെ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൈകഴുകാന്‍ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് വാഷിങ്ങ് ഏരീയായും ആധുനിക രീതിയില്‍ ഇതോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആകര്‍ഷണമായ കളറുകളില്‍ ടൈല്‍വിരിച്ചാണ് ഇവയുടെയും നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുളളത്.


നവംബര്‍ 28 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രിമതി. രഞ്ജിനി രവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റണി ജോണ്‍ ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...