കോതമംഗലം: കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്‌കൂളായി നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കോര്‍പ്പറേറ്റ് അധ്യാപക ദിനാഘോഷ സമ്മേളനത്തില്‍ കോതമംഗലം രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്റെ സാന്നിദ്ധ്യത്തില്‍ രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. പോള്‍ പാറത്താഴത്തില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനു ജോര്‍ജ്, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
കോതമംഗലം രൂപത വികാരി ജനററാള്‍ മോണ്‍. പയസ് മലേകണ്ടത്തില്‍, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




















































