Connect with us

Hi, what are you looking for?

NEWS

കുറ്റിലഞ്ഞി ബ്ലാസ്റ്റേഴ്സ് ടീമിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീമിന്‍റെ വക ജെഴ്സിയും ബോളും

നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ 5 ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫുഡ്ബോള്‍ ടീം കുറ്റിലഞ്ഞി ബ്ലാസ്റ്റേഴ്സിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ജെഴ്സിയും ബോളും സമ്മാനിച്ചു. വിദ്യാര്‍ത്ഥികളുടെ കായിക വിനോദങ്ങള്‍ക്ക് പ്രോല്‍സാഹനം എന്നനിലയിലാണ് ഇത്തരം ഒരു എളിയ കാര്യം ചെയ്തത്. മറ്റുളളവരും ഇത് മാതൃകയാക്കുകയും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ പ്രോല്‍സാഹിപ്പിക്കേണ്ടത് നമ്മുടെയും കാലഘട്ടത്തിന്‍റെ ആവശ്യകതയാണന്ന് അവര്‍ പറഞ്ഞു.

ചടങ്ങില്‍ പ്രധാന അധ്യാപിക സൈനബ എ.കെ.പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ, ക്ലാസ് ടീച്ചര്‍ അബൂബക്കര്‍ പി.കെ.സീനിയര്‍ അധ്യാപകന്‍ അബൂബക്കര്‍ റ്റി.എ , ബൈജു രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...