കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിറ്ററി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. 8 ലക്ഷം രൂപ ചിലവഴിച്ചാണ് സാനിറ്ററി കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് മെംബര്‍ റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ്,ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് നിസാമോള്‍ ഇസ്മയില്‍ ,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശോഭവിനയന്‍ ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര ,ജെയിംസ് കോറബേല്‍,ഡയാന നോബി,ആനീസ് ഫ്രാന്‍സിസ്,കെ കെ കുഞ്ഞുമോന്‍, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആയ വൃന്ദമനോജ് ,നാസര്‍ വട്ടേക്കാടന്‍,ഷെഹനഷെരീഫ്,ഷറഫിയ ഷിഹാബ് ,പ്രിന്‍സിപ്പാല്‍ എ നൗഫല്‍ ,ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് സിന്ധു ടി എന്‍,പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ ,റംല ഇബ്രാഹീം ,സുബൈര്‍ പി എ,മുഹമ്മദ് സി എ,നസീമ കെ.പി,സൈനുദ്ധീന്‍ കെ എച്ച്,ജലാലുദ്ധീന്‍ പി ബി,സന്തോഷ് ടി,എം ജി ശശി,ജലീല്‍ കാംബത്ത് ,സ്മിത അജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
