Connect with us

Hi, what are you looking for?

NEWS

23 കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളുമായി പ്രകാശ വിപ്ലവം തീര്‍ത്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 23 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  കോതമംഗലം എം.എല്‍.എ ശ്രി.ആന്‍റണി നിര്‍വ്വഹിക്കും.
പഞ്ചായത്തിലെ 9 വാര്‍ഡുകളിലായി 52 ലക്ഷം രൂപയുടെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് 23 മിനി മാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത്‌.
(1)ഇരുമലപ്പടി (2)കിഴക്കെഇരുമലപ്പടി(3)നെല്ലിക്കുഴി കംബനിപ്പടി(4)ഇരമല്ലൂര്‍ റേഷന്‍കടപ്പടി(5)ഇരമല്ലൂര്‍ പളളിപ്പടി(6)ഇരമല്ലൂര്‍ പൂമറ്റംകവല(7)ഇരമല്ലൂര്‍ 314(8)കണ്ണംകുളം(9)മറ്റത്തിപീടിക(10)ചെംബാറ(11)മാവിന്‍ചുവട്(12)മുണ്ടയ്ക്കാപ്പടി(13)നെല്ലിക്കുഴി കനാല്‍പാലം(14)തട്ടുപറബ്(15)ചുവപ്പംകുന്ന്(16)നെല്ലിക്കുഴി സ്ക്കൂള്‍പ്പടി(17)സദ്ദാം നഗര്‍(18)നെല്ലിക്കുഴി  ലോറിസ്റ്റാന്‍റ്(19) അച്ഛന്‍പ്പടി(20) വായനശാലപ്പടി(21) വടക്കേമാലി(22) നെല്ലിക്കുഴി പഞ്ചായത്തുംപ്പടി(23)ചുവപ്പംകുന്ന്ര രണ്ട്. എന്നീ കവലകളിലാണ് ഇവസ്ഥാപിച്ചിട്ടുളളത്.


മുണ്ടയ്ക്കാപ്പടി ടവര്‍ നിര്‍മ്മാണം പൂര്‍ത്തി ആയി വരുന്നതെയുളളു. മറ്റ് 22 കവലകളിലും ടവറുകള്‍ നാളെ മുതല്‍ പ്രകാശിക്കും. നാളെ വൈകിട്ട് 6 മണിക്ക് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവിയുടെ അധ്യക്ഷതയില്‍ കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഇരീമലപ്പടിയില്‍ നിന്നും ഉദ്ഘാടനം ആരംഭിച്ച് മറ്റ് മിനി മാസ്റ്റ് ടവറുകളും തുടര്‍ന്ന് നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ഉള്‍പ്പടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...