Connect with us

Hi, what are you looking for?

CHUTTUVATTOM

മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ആടിയും പാടിയും സ്കൂൾ കുട്ടികളോടൊപ്പം ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷം

കോതമംഗലം ;വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുത്തശ്ശിമാരേയും,മുത്തച്ഛന്‍ മാരേയും വിദ്യാലയത്തില്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷം ഒരുക്കിയാണ് സ്ക്കൂളിലേക്ക് ഇവരെ സ്വാഗതം ചെയ്തത്. അധ്യാപകരോടും വിദ്യാര്‍ത്ഥികളോടു മൊപ്പം സംവദിച്ചും കൂട്ടുകൂടിയും പാട്ടുപാടിയും,കളികളില്‍ ഏര്‍പ്പെട്ടും ഈ ദിനം ആഘോഷമാക്കി അവര്‍ കൊണ്ടാടി.പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ഉദ്ഘാടനം ചെയ്തു.


91 വയസ് വരെ പ്രായമായ മുത്തച്ഛന്‍ മാര്‍ അടക്കം ഈ ചടങ്ങിനെത്തി ഇവരെ പൊന്നാടഅണിയിച്ച് ആദരിച്ചു.പാട്ടുപാടാനും കളികള്‍ക്കുമായി ഇവര്‍ക്ക് പ്രത്യാക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ അടക്കം വിതരണം ചെയ്തത് കൗതുക കാഴ്ച്ചയായി.

ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ , അധ്യാപകനായ സൈലേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സൈനബ എ.കെ, പി.ടി.എ വൈസ്പ്രസിഡന്‍റ് സോം ജി,  മാതൃ സംഗമം ചെയര്‍ പേഴ്സണ്‍ ഉമ ഗോപിനാഥ്അധ്യാപകരായ അബൂബക്കര്‍ റ്റി.എ,മുഹമ്മദ് റ്റി.എ , പി.കെ അബൂബക്കര്‍,ബൈജു രാമകൃഷ്ണന്‍,സുമി വേണുഗോപാല്‍,ശോശാമ്മ ടീച്ചര്‍ അരുണ്‍പ്രിയ,നിഷ, ദര്‍ശന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...