കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ മാറ്റി പാർപ്പിക്കാൻ വിമല പബ്ലിക് സ്കൂൾ തയ്യാറാക്കി യുവാ ക്ലബ്ബ് പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് സ്കൂളും പരിസരവും സജ്ജമാക്കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ നേതൃത്വം നൽകി.
യുവ ക്ലബ്ബ് ഭാരവാഹികളായ അഷ്ബിൻ ജോസ്, അനീഷ് ഔസേപ്പച്ചൻ, അക്ഷയ് ജയിംസ്, ബോണി പ്രിൻസ്, ആഷിക് മുഹമ്മദ്, അരുൺ സൂര്യ ചന്ദ്രൻ, അരുൺ പൗലോസ്, ആൽബിൻ ജയ്സൺ, മുൻ മെമ്പർ പി കെ തങ്കമ്മ കൊച്ചുത്രേസ്യ മാത്യു, ഷിജി ജോസ്, രാജമ്മ രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.