Connect with us

Hi, what are you looking for?

ACCIDENT

മൂവാറ്റുപുഴ – കോതമംഗലം വൺവേ ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു.

മൂവാറ്റുപുഴ: വൺ വേ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കടാതി ഞാറക്കാട്ടിൽ രാജു (70,) ഭാര്യ ലീല (65)എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് വന്ന ടിപ്പർ ലോറിയും കോതമംഗലം ഭാഗത്തുനിന്നു വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വൺ വേയിലേക്ക് തിരിഞ്ഞു കയറുന്നതിനിടെയാണ് സംഭവം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. പുതുപ്പാടി ചിറപ്പടിയിലെ ബന്ധുക്കളെ സന്ദർശിച്ചു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...