Connect with us

Hi, what are you looking for?

NEWS

45 വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയാർ വീണ്ടും ജലോത്സവത്തിന് വേദിയായി

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ഓണാഘോഷത്തിന് ആവേശം പകര്‍ന്ന ജലോത്സവം നഗരത്തിന് ഉത്സവാന്തരീക്ഷം സമ്മാനിച്ചു. മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പില്‍ ചുണ്ടന്‍ വള്ളങ്ങളും മറ്റ് വള്ളങ്ങളും നിറഞ്ഞതോടെ മത്സരം ആവേശകരമായി. വിവിധ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആറ് റൗണ്ടുകളിലായാണ് വള്ളംകളി നടന്നത്. ഓരോ റൗണ്ടിലും വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. നദിയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടം മത്സരത്തിന് ആവേശം പകര്‍ന്നു. ഏറെക്കാലത്തിന് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ജലോത്സവത്തിന് വേദിയായത് നാട്ടുകാര്‍ക്കും ആഘോഷത്തിന്റെ ഭാഗമായി എത്തിയവര്‍ക്കും വേറിട്ട അനുഭവമായി. മത്സരത്തിന് ആവേശം പകര്‍ന്ന് മൂവാറ്റുപുഴയാറിലെക്കുള്ള ഹെലികേപ്റ്റര്‍ പുഷ്പ വൃഷ്ടിയോടെയാണ് ജലോത്സവത്തിന് തുടക്കം കുറിച്ചത്

വള്ളംകളിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ വൈസ് ചെയര്‍മാന്‍ പി എം അബ്ദുല്‍ സലാം,ആര്‍ഡിഒ വി.ഇ അബ്ബാസ്,നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണത്തിന്റെ പാരമ്പര്യവും നാടിന്റെ കൂട്ടായ്മയും ആഘോഷമാക്കിയ ത്രിവേണി ഓണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളംകളി മൂവാറ്റുപുഴയുടെ സാംസ്‌കാരിക-വിനോദ രംഗത്തിന് പുതിയ ഉണര്‍വ് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. വരും വര്‍ഷങ്ങളിലും ഇത്തരം ജലോത്സവങ്ങള്‍ സംഘടിപ്പിച്ച് മൂവാറ്റുപുഴയാറിനെ കൂടുതല്‍ സജീവമായ വിനോദസഞ്ചാര-ആഘോഷ കേന്ദ്രമാക്കി മാറ്റും. ഫൈബര്‍ ചുണ്ടന്‍ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം സ്ഥാനം വൈഗയും രണ്ടാം സ്ഥാനം തൃക്കുന്നപ്പുഴയും നേടി, ഫൈബര്‍ വെപ്പ് ഫൈനലില്‍ ഒന്നാം സ്ഥാനം സെന്റ് ആന്റണിയും പുത്തന്‍ കണ്ടത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഫൈബര്‍ ചുണ്ടന്‍ ഫൈനലില്‍ മഹാദേവികാട് ഒന്നാം സ്ഥാനവും തത്വമസി രണ്ടാം സ്ഥാനവും നേടി മത്സരത്തില്‍ മികവ് തെളിയിച്ചു.

 

You May Also Like

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

error: Content is protected !!