കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി ജന്മദിനം ആഘോഷിച്ചു.പാര്‍ട്ടി പതാക ഉയര്‍ത്തി ഷിബു തെക്കുംപുറം എംഎല്‍എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. 1964 ജന്മമെടുത്ത കേരള കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്നും കര്‍ഷകരോടൊപ്പം സംസ്ഥാനത്തിന്റെ പൊതുനന്‍മക്കായി നിലകൊള്ളുകയാണെന്നും, പല വിഭാഗങ്ങളായി പിരിഞ്ഞെങ്കിലും പി. ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ബ്രാക്കറ്റില്ലാതെ യഥാര്‍ത്ഥ പ്രസ്ഥാനമായി ഒരു എം.പി. യും,ഏഴ് എംഎല്‍എ മാരും,നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ,നിരവധി ജനപ്രിയ നേതാക്കളുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നത് അഭിമാനകരമാണെന്നും എംഎല്‍എ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് എ. ടി.പൗലോസ് അധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര,റോയി സ്‌കറിയ,എന്‍. സി.ചെറിയാന്‍,ജോര്‍ജ് അമ്പാട്ട്, സജി തെക്കേക്കര, ജയിംസ് കോറമ്പേല്‍, ബിനോയി ജോസഫ് ,ജോസ് കവളമാക്കല്‍,എ.വി.ജോണി , ജോസ് കൈതക്കല്‍, ജോം വെട്ടിക്കുഴ, ജോസി പോള്‍,എ. എന്‍.സുരേന്ദ്രന്‍, സി .വി.കുര്യന്‍, ബി.കേശവദാസ്,രാജു പോള്‍, എ.ജെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































