മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്കടയില് എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന് സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്. വിവരം അറിഞ്ഞതോടെ വെള്ളിമൂങ്ങയെ കാണാൻ നിരവധിയാളുകൾ കാഴ്ചക്കാരായി എത്തി. മറ്റു പക്ഷികളുടെ ആക്രമണത്തിനിരയായ ആക്രമണത്തിനിരയായ വെള്ളി മൂങ്ങ അവശനിലയിലായിരുന്നു.
ഫഹദ്ബിന് ഇസ്മയിലിൻ്റെ നേതൃത്വത്തിൽ
വെള്ളവും ഭക്ഷണവും നല്‍കിയതോടെയാണ് മൂങ്ങ ഉഷാറായത് .വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട് .
ചിത്രം – മൂവാറ്റുപുഴയിൽ പിടികൂടിയ വെള്ളി മൂങ്ങ.