Connect with us

Hi, what are you looking for?

CHUTTUVATTOM

ജലസ്രോതസുകൾ വരും തലമുറയ്ക്ക് കരുതി വയ്ക്കുന്ന സമ്പത്ത്; മന്ത്രി വി.എസ്.സുനിൽകുമാർ

മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിലും ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്പത്താണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മൂവാറ്റുപുഴ ആവോലി പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ ആനിക്കാടു ചിറയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമിന്ന് വെള്ളപൊക്ക ഭീഷണിയെ നേരിടുകയാണ്. കാലങ്ങളായി കാലവർഷത്തിൽ മഴ പെയ്യുന്നുണ്ട്. ഇപ്പാൾ തുടർച്ചയായി മഴ പെയ്യുന്നതോടെ വെള്ളം കയറുന്ന അവസ്ഥയാണ്. എത്ര പെയ്ത്ത് വെള്ളം ഭൂമിയിലേക്ക് പതിച്ചാലും സംരക്ഷിക്കപ്പെടേണ്ട കേന്ദ്രങ്ങളായ പാടങ്ങളും തോടുകളും ചിറകളും കുളങ്ങളും പുഴകളും അപ്രതീക്ഷ മായതാണ് നാം ഇന്ന് നേരിടുന്ന വെള്ളപൊക്ക ഭീഷണിക്ക് പ്രധാന കാരണം. ജലാശയങ്ങൾ സംരക്ഷിക്കുന്നതിന് പകരം അശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.ഇതിത് പരിഹാരം കാണുന്നതിനാണ് കേരള ലാൻ്റ് ഡവലപ്മെൻറ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ചിറകളും, കുളങ്ങളും പാടങ്ങളും തോടുകളും സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കി നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ചടങ്ങിൽ എൽദോ എബ്രഹാം എം എൽ എ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജോർഡി.എൻ.വർഗീസ് സ്വാഗതം പറഞ്ഞു.

കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ പി.വി.സത്യനേഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൽക്കീസ് റഷീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, സിനി സത്യൻ, പി.ടി.മനോജ്, വാർഡ് മെമ്പർ എം.കെ.അജി, നേതാക്കളായ വി.കെ.ഉമ്മർ, ജോർജ് മുണ്ടയ്ക്കൽ, വി.സി.ഷാബു എന്നിവർ സമ്പന്ധിച്ചു. ആനിക്കാട് ചിറയുടെ നവീകരണത്തിനായി 2.28 കോടി രൂപയാണ് ചിലവഴിച്ചത്. നബാര്‍ഡ് നല്‍കുന്ന ഫണ്ടാണിത്. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നവീകരണ ജോലികള്‍ നടപ്പിലാക്കിയത്.ചിറയിലേയ്ക്ക് ഇറങ്ങുന്നതിനായി കിഴക്കുഭാഗത്ത് വീതിയേറിയ റാമ്പ് നിര്‍മിച്ചിട്ടുണ്ട്.നാലു വശങ്ങളിലും ചിറയിലിറങ്ങുന്നതിനായി നടക്കല്ലുകളും സജ്ജീകരിച്ചിട്ടുണ്ട്.

നിറഞ്ഞു കിടന്ന ആഫ്രിക്കന്‍ പായലും ചെളിയും കോരി നീക്കിയ ശേഷം
ചിറയുടെ മൂന്ന് വശങ്ങളും കരിങ്കല്ലുകൊണ്ട് പാര്‍ശ്വഭിത്തി കെട്ടി ബലപ്പെടുത്തി.സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തു.ചിറയുടെ ചുറ്റും മൂന്നു മീറ്ററോളം വീതിയില്‍ നടപ്പാത നിര്‍മിച്ചു. നടപ്പാതയില്‍ ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചിറയോട് ചേര്‍ന്ന് ഹാന്‍ഡ് റെയിലുകളും പിടിപ്പിക്കും. ചിറയില്‍ നിന്നും വെള്ളം ഒഴുക്കിക്കളയുന്നതിനായി ഓവ് നിര്‍മിച്ചിട്ടുണ്ട്. ചിറയില്‍ ഉണ്ടായിരുന്ന ആഫ്രിക്കന്‍ പായല്‍ പൂര്‍ണമായും നീക്കി. പായല്‍ ശല്യം കുറയ്ക്കുന്നതിനായി പായല്‍ ആഹാരമാക്കുന്ന ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ചിറയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. മൂന്ന് ഏക്കറോളം വരുന്ന ആനിക്കാട് ചിറയുടെ ആദ്യഘട്ടം നവീകരണ ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തീയായിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടും, എം.എല്‍.എ ഫണ്ടും ഉപയോഗിച്ച് ഔഷധ സസ്യോദ്യാനവും, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ബോട്ടിംഗുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.ചിറയുടെ സൗന്ദര്യവത്ക്കരണത്തിനായി ആവോലി പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും വാര്‍ഡ് മെമ്പര്‍ എം.കെ അജി പറഞ്ഞു.

You May Also Like

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

മൂവാറ്റുപുഴ: ആയവനയിൽ മാത്യു കുഴൽനാടന്റെ ഫ്ലക്സ് കത്തിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗ് പുന്നമറ്റം ശാഖ കമ്മിറ്റി ഓഫീസിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ നിന്നും മാത്യുക്കുഴൽനാടന്റെ ചിത്രം വെട്ടി മാറ്റിയെടുത്ത് കത്തിച്ചാണ്...

CRIME

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി കുന്നത്ത് മുഹമ്മദ് മുസ്തഫ (24)യെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ചെയ്തത്....

CRIME

മൂവാറ്റുപുഴ: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആരക്കുഴ മീങ്കുന്നം സ്വദേശികളാ പരുന്തുംമാക്കില്‍ കെന്‍സ് ജേക്കബ് (24) പത്രയില്‍ അരുണ്‍ മണി (24) ചിരവത്തടത്തില്‍ സോബിന്‍...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

error: Content is protected !!