Connect with us

Hi, what are you looking for?

CHUTTUVATTOM

ജിതിൻ റോയിയുടെ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

 

ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’ എന്ന കൃതിക്കുശേഷം ജിതിൻ റോയ് രചിച്ച രണ്ടാമത്തെ ഇംഗ്ലീഷ് നോവലാണിത്. നിർമ്മിത ബുദ്ധി, മനഃശാസ്ത്രം, മാനിഫെസ്റ്റേഷൻ എന്നിവയെ വ്യത്യസ്ത പ്രമേയങ്ങളിലൂടെ കോർത്തിണക്കുന്ന സയൻസ് ഫിക്‌ഷൻ കുറ്റാന്വേഷണ ത്രില്ലറുകളാണ് ഇരു കൃതികളും. മുംബൈ ആസ്ഥാനമായുള്ള സ്റ്റോറി മിററാണ് പ്രസാധകർ.

നാം കാണുന്നതും കേൾക്കുന്നതും നമ്മുടെ അറിവില്ലാതെതന്നെ നമ്മുടെ തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ചോദ്യമാണ് ‘ദി ഡെഡ്‌ലി ഹാർമണി’യുടെ കേന്ദ്രപ്രമേയം. ലളിതമായ ഭാഷയിൽ കഥ പറയുമ്പോഴും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഉദ്വേഗം നിലനിർത്തുന്ന ആഖ്യാനശൈലിയാണ് നോവലിന്റെ സവിശേഷത.പ്രമേയത്തിലെ പുതുമയും അവതരണരീതിയും കൗമാരക്കാരുടെയും ത്രില്ലർ വായനക്കാരുടെയും ഇടയിൽ കൃതിക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.

വീ ഗ്ലോബൽ നെറ്റ്‌വർക്ക് സ്ഥാപക ബിൽന സന്ദീപ് പുസ്തകം പ്രകാശനം ചെയ്തു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. നോവലിന് അവതാരിക രചിച്ച ഫെബിൻ ജോൺ പുസ്തകപരിചയം നടത്തി. പ്രശസ്ത അവതാരകനും പ്രാസംഗികനുമായ രാധാകൃഷ്ണൻ മച്ചിങ്ങൽ ചടങ്ങ് നിയന്ത്രിച്ചു. ഫ്ലോറ ഗ്രൂപ്പ് ഡയറക്ടറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോഓർഡിനേറ്ററുമായ അനുര മത്തായി ആശംസകൾ നേർന്നു.

 

ഇന്ത്യ–ജിസിസി ട്രേഡ് കൗൺസിലിനു കീഴിൽ യു.എ.ഇയിലെ ഓണററി ട്രേഡ് കമ്മീഷണറായ അഡ്വ. സുധീർ ബാബു, എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീല പോൾ, മെയ്‌സ് അലുംനി യു.എ.ഇ പ്രസിഡന്റ് കൃഷ്ണകുമാർ പി., ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ദീപു ചാക്കോ, എഴുത്തുകാരിയും താളവാദ്യ കലാകാരിയുമായ മറീന എസ്. ജെ. എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു.

അക്കാഫ് അസോസിയേഷന്റെ പിന്തുണയോടെയായിരുന്നു പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.ഓറിയന്റ് ഇൻഷുറൻസ് കമ്പനിയിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന ജിതിൻ റോയ്, ഭാര്യ മെൽബി, മക്കളായ ഇവാൻ, മാത്യൂ, സാറ എന്നിവർക്കൊപ്പം 2012 മുതൽ ദുബായിൽ താമസിച്ചുവരുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റെ 4-ാമത് ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കോതമംഗലം എംഎല്‍. ഷിബു തെക്കുംപുറത്തിന്മൂവാറ്റുപുഴ ഹോട്ടല്‍ കബനി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി...

NEWS

കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന,...

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില്‍ എസ്എച്ച് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ...

CHUTTUVATTOM

  കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ കത്തീഡ്രല്‍ ഹോംസ് വഴി വാളാടിത്തണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ ആശീര്‍വാദ കര്‍മവും ഗൃഹപ്രവേശനവും ആധാരങ്ങളുടെ കൈമാറ്റവും ചൊവ്വാഴ്ച നടത്തും.രാവിലെ 9 ന്...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ...

CHUTTUVATTOM

കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

  കോതമംഗലം: പത്ര പ്രവര്‍ത്തകനായ കെ.പി.കുര്യാക്കോസ് രചിച്ച ‘മെയ് തെന്‍ ദോം’ പുസ്തകം പ്രകാശനം ചെയ്തു.കോതമംഗലം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എം.പി പ്രകാശനം നടത്തി. ഷിബു തെക്കും പുറം...

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...

NEWS

കോതമംഗലം:കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം, പുതുക്കുന്നത് ജോണ്‍സന്റെ തറവാടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ചേരയെ പിടിക്കുവാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് അതിസാഹസികമായി പാമ്പുപിടുത്ത വിദഗ്ധനായ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം:സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി.എം. അബ്ദുള്‍ അസ്സിസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡ്...

error: Content is protected !!