കോതമംഗലം:ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻകൊല്ലം ഇസിയാൻ സ്പോർട്സ് കൺവെൻഷൻ സെന്ററിൽ നടത്തിയ 7-ാം നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റിയു ക്യു ഷിറ്റോ റിയു കരാട്ടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്തമാക്കി.വിവിധ കാറ്റഗറികളിലായി 26 സ്വർണ്ണം , 15 വെള്ളി ,10 വെങ്കല മെഡൽ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ താരങ്ങൾ ജനുവരിയിൽ നേപ്പാളിൽ നടക്കുന്ന ഇന്റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഷിഹാൻ ബിനേഷ് ജോസ് ആണ് മുഖ്യ പരിശീലകൻ. ഷൈജു തോമസ്, രതീഷ് പി രാജൻ, ബേസിൽ തോമസ്, അശ്വതി, ശരത് എന്നിവരാണ് സഹ പരിശീലകർ.



















































