Connect with us

Hi, what are you looking for?

CRIME

കാമുകിയോടൊപ്പം കറങ്ങി നടന്ന് മോഷണമുതൽ സ്വർണകടയിൽ വില്പന; പിടിച്ചുപറി കേസിലെ പ്രതി പോലീസ് പിടിയിൽ.

മുവാറ്റുപുഴ : ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പുലർച്ചെ പണ്ടപിള്ളി പൊട്ടമല ഭാഗത്തു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ വൈദ്യുതിവിച്ഛേദിച്ചശേഷം കടന്നുകൂടിയ ഇയാള്‍ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം സ്വന്തം ബൈക്കിൽ രക്ഷപെടുകയായിരുന്നു. മുവാറ്റുപുഴ സബ്ബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാറിന്‍റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയ ഗിരീഷ്കുമാര്‍ കാമുകിയോടൊപ്പം കറങ്ങി നടന്ന് മോഷണമുതൽ സ്വർണകടയിൽ വില്പന നടത്തിയിരുന്നു. മോഷണമുതൽ പോലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എ.എസ്.ഐ രാജേഷ്.സി.എം, സി.പി.ഒ ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...