Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിലെ ആറ് വയസുകാരിയുടെ കൊലപാതകം; അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ തെളിവെടുപ്പിനെത്തിച്ചു

കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ആശങ്കയും ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന ചിന്തയുമാണ് അനീഷയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ദുർമന്ത്രവാദത്തിന്റെ സ്വാധീനം പ്രതിയായ ഉത്തർപ്രദേശി സ്വദേശി അനീഷയിൽ ഉണ്ടെങ്കിലും കൊലപാതകത്തിൽ ഇതൊരു ഘടകമായിയിട്ടില്ല എന്നാണ് പൊലീസിന്റെ അന്തിമനിഗമനം.

6 വയസുകാരിയെ വീടിന്‍റെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊന്നതെങ്ങനെയെന്ന് പൊലീസിനോട് വിശദീകരിക്കുമ്പോള്‍ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല രണ്ടാനമ്മയായ അനീഷയ്ക്ക്. ഇരുപത് വര്‍ഷത്തിലേറെയായി നെല്ലിക്കുഴിയില്‍ താമസിക്കുന്ന അജാസ് ഖാന്‍ എന്ന ഉത്തര്‍പ്രദേശ് സ്വദേശി ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് യുപി സ്വദേശി തന്നെയായ അനീഷയ്ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്. അജാസ് ഖാന്‍റെ ആദ്യ ബന്ധത്തിലുളള ആറു വയസുകാരിയായ മകളും, അനീഷയുടെ ആദ്യ ബന്ധത്തിലെ രണ്ടു വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ അനീഷ അജാസ് ഖാനില്‍ നിന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. അജാസ് ഖാന്‍റെ ആദ്യ ഭാര്യയിലുളള മകള്‍ തന്‍റെ മക്കളുടെ ഭാവിക്ക് തടസമാകുമോ എന്ന ആശങ്ക അനീഷയ്ക്കുണ്ടായിരുന്നു. പിണങ്ങിപ്പിരിഞ്ഞ ആദ്യ ഭാര്യ അജാസുമായി വീണ്ടും അടുക്കുന്നെന്ന സംശയവും അനീഷയ്ക്കുണ്ടായി. ഇതോടെയാണ് ആറു വയസുകാരിയായ മുസ്കാനെ അനീഷ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം.

ശരീരത്തില്‍ ബാധ കയറുന്നതു പോലെയുളള പെരുമാറ്റം അനീഷയില്‍ നിന്ന് ഉണ്ടാകാറുണ്ടായിരുന്നെന്ന് അജാസ് ഖാന്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. പ്രാദേശികമായി ദുര്‍മന്ത്രവാദം ചെയ്യുന്നയാള്‍ അനീഷയെ ചികില്‍സിക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ ഇയാളുടെ സ്വാധീനം കാരണമായിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. കൊലപാതകത്തില്‍ അജാസ് ഖാനും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. അജാസ് ഖാന്‍റെ ആദ്യ ഭാര്യയെ കണ്ടെത്തി കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മൃതദേഹം കൈമാറാനാണ് പൊലീസ് നീക്കം. അനീഷയുടെ രണ്ടു വയസുകാരിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

You May Also Like

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: സര്‍വീസ് സഹകരണ ബാങ്ക് 583-ന്റെ നേതൃത്വത്തില്‍ സഹകാരികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ബാങ്കിന്റെ തൃക്കാരിയൂര്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച മെഡിക്കല്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുപടി നാരിയേലിൽ അനിൽ മാത്യുവിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത നാഗഞ്ചേരി തുരങ്കം ഉതിമല കുടുംബാഗമാണ്....

ACCIDENT

കോതമംഗലം: നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വൈദ്യുത സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറി ബോധരഹിതനായി കുരുങ്ങിയ ലൈന്‍മാനെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലൈന്‍മാന്‍ ഹസന്‍ ആണ് ബോധരഹിതനായി പോസ്റ്റില്‍ കുടുങ്ങിയത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

error: Content is protected !!