Connect with us

Hi, what are you looking for?

CHUTTUVATTOM

വേട്ടാംപാറ പടിപ്പാറയിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് ഹരിത മാർക്കറ്റിംഗ് സൊസൈറ്റി

കോതമംഗലം: വേട്ടാംപാറ പടിപ്പാറയിൽ ഹരിത മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ പ്രിൻസ് ജോൺ അധ്യക്ഷത വഹിച്ചു. ‘നൂതന സംരംഭങ്ങളും സർക്കാർ പദ്ധതികളും’എന്ന വിഷയത്തിൽ കോതമംഗലം താലൂക്ക് വ്യവസായ വകുപ്പ് ഓഫീസർ ജിയോ ജോസ് ക്ലാസ് നയിച്ചു.

കുടുംബങ്ങളുടെ വരുമാനം ഉയർത്തുകയും, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയും, കർഷക കൂട്ടായ്മയിൽ അംഗങ്ങളായവരിൽ നിക്ഷേപ ശീലവും ധനകാര്യ നിയന്ത്രണ ബോധവും വളർത്തുകയും, ചെറുതും വലുതുമായ സംരംഭങ്ങൾ പരിചയപ്പെടുത്തുക,സാങ്കേതിക സഹായം മാർക്കറ്റിംഗ് സൗകര്യം എന്നിവ ലഭ്യമാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് സെമിനാർ സംഘടിപിച്ചത്.

എം.എസ് സ്വാമിനാഥൻ കോട്ടപ്പടി പഞ്ചായത്ത് കോ- ഓർഡിനേറ്റർ ജോസഫ് ആന്റണി എച്ച്എഫ്ഡിഎസ് പ്രസിഡന്റ് എം.എം ജോസഫ്, ഗ്രീൻ വിഷൻ കേരള സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ, ആർപിഎസ് പ്രസിഡന്റ് ജോസ് കുര്യൻ, എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ കോഡിനേറ്റർ അമ്പാടി മുരുകൻ, ഹരിത മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോയ് പടയാട്ടിൽ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി സജീവ് സ്വയംസഹായ സംഘം ഭാരവാഹികളായ കെ.എ ടോമി, സി.എ നൗഷാദ്, സജീവ് വി.കെ , ടി.വൈ യോഹന്നാൻ,അമലു ജോർജ് എന്നിവർ പ്രസംഗിച്ചു. 140 അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

  കോതമംഗലം: സ്നേഹം പ്രവർത്തിപഥത്തിൽ ആകുന്നതാണ് കരുണയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോതമംഗലം തങ്കളം എംഎസ്ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സീറോ മലബാർ സഭയുടെ...

ACCIDENT

  കോതമംഗലം: കോളേജ് ബസിലിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്.ഒരാളുടെ കാൽ അറ്റു.നെല്ലിക്കുഴി ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെസ്കൂട്ടർ ബസിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.നെല്ലിക്കുഴി വൈൻബെർഗ് ഹോട്ടൽ ജീവനക്കാരും കാസർകോട് സ്വദേശികളുമായ കസ്‌തൂർബ് (26),...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ചരിത്രപ്രസിദ്ധമായ പഴയ ആലുവ മൂന്നാര്‍ രാജപാത വീണ്ടെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആലുവമൂന്നാര്‍ രാജപാത ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആരോപിച്ചു. രാജപാത തുറന്നുകൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച്...

CHUTTUVATTOM

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച പോത്താനിക്കാട്: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ്...

CHUTTUVATTOM

  മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

  കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന...

error: Content is protected !!