Connect with us

Hi, what are you looking for?

NEWS

ആധുനിക രീതിയില്‍ നിര്‍മ്മിച്ച സാനിറ്ററി കോംപ്ലക്സ് ആന്‍റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആധുനിക രീതിയില്‍ നിര്‍മ്മാണിച്ച സാനിറ്ററി കോപ്ലക്സ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി.
ആകര്‍ഷണീയമായ കളറുകറുകളില്‍ ടൈല്‍ വിരിച്ച് ആധുനിക സംവിധാനങ്ങളോടെ 11 ടോയിലറ്റുകള്‍ ഉള്‍കൊളളുന്ന സാനിറ്ററി കോപ്ലക്സ് ആണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത്.
ജല ലഭ്യത ഉറപ്പുവരുത്താനവശ്യമായ സംവിധാനങ്ങളും ഇതോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് കൈകഴുകാന്‍ ആവശ്യമായ വാഷിങ്ങ് ഏരിയായും നിര്‍മ്മിച്ചിട്ടുണ്ട്.


കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ആര്‍ വിനയന്‍ , ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍ മാന്‍ സഹീര്‍ കോട്ടപറബില്‍, വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ താഹിറ സുധീര്‍, വാര്‍ഡ് അംഗങ്ങളായ ആസിയ അലിയാര്‍, ടി.എം അബ്ദുല്‍ അസീസ്, സല്‍മ ലത്തീഫ്, സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് സൈനബ കെ.എ , സിദ്ധീക്കുല്‍ അക്ബര്‍, പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ, സീനിയര്‍ അധ്യാപകന്‍ റ്റി.എ അബൂബക്കര്‍ , പി.ടി.എ അംഗങ്ങളായ സോം ജി, ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....