Connect with us

Hi, what are you looking for?

NEWS

ആദിവാസി കുടിയിലെത്തിയ മന്ത്രിക്ക് ഉജ്ജല സ്വീകരണം, ജനക്ഷേമകരമായ പ്രവർത്തനങ്ങൾ സർക്കാരിൻ്റെ മുഖമുദ്രയാണന്ന് പി.രാജീവ്.

കോതമംഗലം: മാമലക്കണ്ടത്തെ പട്ടയ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും വന്യ മൃഗശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് . സംസ്ഥാനത്ത് പട്ടിണിയില്ലാത്ത ഓണം സർക്കാരിൻ്റെ മുഖ്യ ലക്ഷ്യമായിരുന്നു
ജനക്ഷേമകരമായ പ്രവർത്തനങ്ങൾ സർക്കാരിൻ്റെ മുഖമുദ്രയാണന്നും പി.രാജീവ് പറഞ്ഞു.


സി പി ഐ എം കോതമംഗലം ഏരിയ കമ്മറ്റിയും ,പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറവും സംയുക്തമായി മാമലക്കണ്ടം ഇളബ്ലാശ്ശേരി കുടിയിൽ സംഘടിപ്പിച്ച ഊരിലെ ഓണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഓണക്കിറ്റ് വിതരണവും
മുതിർന്നവർക്ക് ഓണക്കോടി വിതരണവും മന്ത്രി നിർവ്വഹിച്ചു. സി പി ഐ എം മാമലക്കണ്ടം ലോക്കൽ സെക്രട്ടറി പിഎൻ കുഞ്ഞുമോൻ അധ്യക്ഷനായി .

ആൻ്റണി ജോൺ എം എൽ എ ,
ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ , ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് നഗരസഭ ചെയർമാൻ കെ കെ ടോമി , ഡോ ഉമ്മർ അലി , കെ കെ ഗോപി , ആരോമൽ മാമലക്കണ്ടം , ശ്രീജ ബിജു എന്നിവർ പ്രസംഗിച്ചു.

ഊര് മൂപ്പൻ മൈക്കിൾ മൈക്കിളിനേയും കാണിക്കാരൻ രാജപ്പൻ കാണിയേയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ആദിവാസി കുടിയിലെത്തിയ മന്ത്രിക്ക് ഉജ്ജല സ്വീകരണമാണ് കോളനി വാസികൾ നൽകിയത്.
പരമ്പരാഗത വേഷവിതാനത്തിലെത്തിയ ഊരിൻ്റെ മക്കൾ പാട്ടു പാടി നൃത്തം ചവുട്ടിയാണ് മന്ത്രിയെ വരവേറ്റത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...