കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മെന്റലിസത്തില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സ്ഥാപിച്ച എംബിഎ വിദ്യാര്‍ത്ഥിനി എച്ച്.വി. അന്‍സ, കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ഡോ. അഞ്ചു രവീന്ദ്രന്, മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറിനുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രഫ. ഷിജു രാമചന്ദ്രന്, ഐഇഇഇ പുരസ്കാരം നേടിയ പ്രഫ. മിനു മേരി ജോയി, മികച്ച ലെന്‍സ്ഫെഡ് ചാപ്റ്റര്‍ പുരസ്കാരം നേടിയ കിരണ്‍ ചന്ദ്രന്, വിവിധ വിഷയങ്ങളില്‍ പേറ്റന്റ് നേടിയ പ്രഫ. ബോണിയ ജോസ്, ഡോ. അരുണ്‍ എല്‍ദോ ഏലിയാസ്, ഡോ. തോമസ് ജോര്‍ജ്, പ്രഫ. എന്‍.കെ. ബേസില്‍ കുമാര്‍, ഡോ. റിനി വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഷിബു തെക്കുംപുറം എംഎല്‍എ, ചലച്ചിത്രതാരം വിനയ്ഫോര്‍ട്ട്, പ്രന്‍സിപ്പല്‍ ഡോ. തോമസ് ജോര്‍ജ്, എംബിറ്റ്സ് ഡയറക്ടര്‍ ഡോ. ഷാജന് കുര്യാക്കോസ്, സെക്രട്ടറി ബിനോയ് എം. തോമസ്, ചെയര്മാന് ബേബി തോമസ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബിന്ദു , ട്രഷറര്‍ കെ.പി. ജോര്‍ജ്, മാര്‍ തോമ ചെറിയപള്ളി ട്രസ്റ്റി പി.ഐ. ബേബി, എംബിഎംഎം അസോസിയേഷന് സെക്രട്ടറി സലിം ചെറിയാന്, മാര്‍ ബസില്‍ എച്ച്എസ്എസ് മാനേജര്‍ ലാല്‍ വര്‍ഗീസ്,എംബിറ്റ്സ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ പ്രംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ നേതൃത്വം നല്കിയ സംഗീത വിരുന്നും അരങ്ങേറി.



















































