Connect with us

Hi, what are you looking for?

CHUTTUVATTOM

തട്ടേക്കാട് – നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണം: കേരള കോൺഗ്രസ് 

കോതമംഗലം: തട്ടേക്കാട് – നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണം എന്ന് കേരള കോൺഗ്രസ് കീരംപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം നേതൃ യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.കീരംപാറ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനുള്ള നിർദ്ദേശങ്ങൾ മണ്ഡലം നേതൃ യോഗം ചർച്ച ചെയ്തു .

വന്യ മൃഗ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണുക, ടൂറിസത്തിന് അനന്ത സാധ്യതകൾ ഉള്ള കീരംപാറയിൽ തട്ടേക്കാട് മുതൽ നേര്യമംഗലം വരെ പുഴയുടെ തീരത്തിലൂടെ റിവർ റോഡ് നിർമ്മിക്കുക, 611 മുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്യുക,വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ സോളാർ വിളക്കുകളും, മിനി മാക്സ് വിളക്കുകളും സ്ഥാപിക്കുക, കുടിവെള്ളപദ്ധതികളും,ഗ്രാമീണ റോഡുകളുടെ നവീകരണവുംനടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ എംഎൽഎ മുമ്പാകെ സമർപ്പിച്ചു.

തട്ടേക്കാട് മുതൽ നേര്യമംഗലം വരെ പുഴയുടെ തീരത്ത് കൂടി റോഡ് നിർമ്മിച്ച് പുഴയരികിൽ ഫെൻസിങ് കൂടി സ്ഥാപിച്ചാൽ വന്യ മൃഗ ശല്യത്തിന് പരിഹാരവും,ടൂറിസം വികസനത്തിന് വലിയ മുന്നേറ്റവും സാധ്യമാകും. ചർച്ച ചെയ്യപ്പെട്ട എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു. മണ്ഡലം പ്രസിഡൻ്റ് ജോജി സ്കറിയ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് എ.റ്റി.പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ജോമി തെക്കേക്കര,റാണിക്കുട്ടി ജോർജ്,നേതാക്കളായ ആൻ്റണി ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, എൽദോസ് വർഗീസ്,വി. ജെ.മത്തായിക്കുഞ്ഞ്, റോയി ഓടക്കൽ, എ.കെ.കൊച്ചുകുറു, പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ബിജു,ടെസ്സി മോനീച്ചൻ, ആനി ചെറിയാൻ, ജോസ് പീച്ചാട്ടുകുടി, ബേസിൽ ബേബി,മോൻസി അവരാപ്പാട്ട്, ജോണി നെടുങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ യുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

CHUTTUVATTOM

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നിർമ്മിച്ച് നൽകുന്ന രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സീറോ മലബാർ സഭയുടെ ആദ്യ കൂരിയാ ബിഷപ്പും ഓസ്ട്രേലിയ മെൽബൺ...

CHUTTUVATTOM

  കോതമംഗലം: ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന...

CHUTTUVATTOM

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ‘മണ്‍സൂണ്‍ മാജിക്’ ഓഗസ്റ്റ് 1ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം...

CHUTTUVATTOM

കോതമംഗലം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ഇല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയെ പോലെ തന്നെ പ്രൈവറ്റ് ബസുകളിലും സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും...

CHUTTUVATTOM

കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ്...

CHUTTUVATTOM

കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

error: Content is protected !!