കോതമംഗലം: താല് സൈനിക് ക്യാമ്പില്‍ പങ്കെടുത്ത് മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍സിസി യൂണിറ്റിലെ രണ്ടു കേഡറ്റുകള്‍. വിവിധ സൈനിക പരിശീലന മേഖലകളില്‍ കേഡറ്റുകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള മികച്ച അവസരമാണ് ഡല്‍ഹിയില്‍ നടന്ന താല് സൈനിക് ക്യാമ്പില്‍ ഒരുക്കുന്നത്.
ക്യാമ്പില്‍ കോളേജിനെ പ്രതിനിധീകരിച്ച് മൂന്നാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനി ആന്‍ മരിയ പോള്‍ മാപ് റീഡിങ് വിഭാഗത്തിലും, രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി കീര്‍ത്തന ശ്രീകുമാര്‍ ആരോഗ്യ ശുചിത്വ വിഭാഗത്തിലും പങ്കെടുത്തു. മാപ്പ് വായന, ദിശാബോധം, ഭൂമിശാസ്ത്രപരമായ നിരീക്ഷണം, ആരോഗ്യ-ശുചിത്വ പരിപാലനം തുടങ്ങിയ മേഖലകളിലെ കേഡറ്റുകളുടെ അറിവും പ്രായോഗിക കഴിവുകളും വിലയിരുത്തുന്ന മത്സരങ്ങളിലാണ് ഇരുവരും പങ്കെടുത്തത്.




















































