കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് മുൻ മന്ത്രി റ്റി.എം . ജേക്കബ് വിഭാവനം ചെയ്ത ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സഫലമാക്കാൻ സാധിക്കാതെ തുടരുന്നത്.
ആവോലിച്ചാലിൽ പെരിയാറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തടിക്കുളം തോട്ടിൽ ചാടിച്ച് പരീക്കണ്ണി പുഴയിൽ ചാടിക്കുന്ന പദ്ധതിയാണിത്. നാല് പഞ്ചായത്തിനും നഗരസഭക്കും ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് ഷിബു തെക്കുംപുറം യോഗത്തെ അറിയിച്ചു.
പാർട്ടിയിലേക്ക് പുതുതായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വന്നവർക്ക് എംഎൽഎ മെമ്പർഷിപ്പുകൾ നൽകി സ്വീകരിച്ചു. കവളങ്ങാട് മണ്ഡലത്തിലെ വാർഡ് – മണ്ഡലം ഭാരവാഹികളും, പോഷക സംഘടന ഭാരവാഹികളും എംഎൽഎയെ ഷാൾ അണിയിച്ച് സ്വികരിച്ചു. മണ്ഡലം പ്രസിഡൻ്റ് എ .വി.ജോണി അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് എ. റ്റി.പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ജോമി തെക്കേക്കര, സി.കെ.സത്യൻ, സംസ്ഥാനനേതാക്കളായ ജോർജ് അമ്പാട്ട്, ബിജു വെട്ടിക്കുഴ, സൗമ്യ ശശി, സജി തെക്കേക്കര, ജയിംസ് കോറമ്പേൽ , ജോണി പുളിന്തടം, എൽദോസ് തോമ്പ്രയിൽ,ജോസ് കാട്ടുവള്ളി,മാമച്ചൻ സ്കറിയ, ജോർജ് മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.



















































