Connect with us

Hi, what are you looking for?

AGRICULTURE

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയായ ഒന്നാംപാറയിൽ ഇന്ന് വെളുപ്പിനെ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഉരുളൻതണ്ണിക്ക് സമീപം ഒന്നാംപാറയിലാണ് ഒരു കൂട്ടം ആനകൾ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രദേശവാസിയായ ജോൺസൺ മേമടത്തിലിൻ്റെ ഒന്നരയേക്കറോളം വരുന്ന കൃഷിയിടം കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രി എത്തിയ ആനകൾ ഇന്ന് വെളുപ്പിനെയാണ് കാട്ടിലേക്ക് മടങ്ങിയത്.

പ്രദേശവാസികൾ ഒച്ചവച്ച് ആനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൃഷിയിടത്തിലെ റബർ, തെങ്ങ്, കൂവ, കുരുമുളക്, കയ്യാലക്കെട്ടുകൾ എന്നിവ കാട്ടാനകൾ നശിപ്പിച്ചു. തകർന്നു കിടക്കുന്ന ഫെൻസിംഗ് പുനസ്ഥാപിക്കാനും, നഷ്ടപരിഹാരം ലഭ്യമാക്കാനും, നൈറ്റ് പട്രോളിം ഏർപ്പെടുത്താനും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!