ലടുക്ക കുട്ടമ്പുഴ.
കോതമംഗലം : തട്ടേക്കാട് പാലത്തിനും പുന്നേക്കാട് കളപ്പാറക്കും ഇടയ്ക്കുള്ള മാവീന്‍ചുവട്ടിലെ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള കലുങ്കിന്റെ സെെഡിലുള്ള റോഡ് കുഴിഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നു. 20 ലക്ഷം രൂപമുടക്കി പുതിയതായി പണികഴിപ്പിച്ച കലുങ്ക് വാഹനഗതാഗതം തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോഴേക്കും കലുങ്കിനോട് ചേര്‍ന്നുള്ള റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഒരു മാസം മുമ്പ് തടിലോറി ഇവിടെ ചെരിയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
മഴ കനത്തത്തോടുകൂടി റോഡിലെ കുഴി വലുതാകുവാൻ സാധ്യതയുള്ളതുകൊണ്ട് ശ്രദ്ധിച്ചു വാഹനം ഓടിക്കണമെന്നും, എത്രയും പെട്ടെന്ന് റോഡീന്റെ കുഴിയുള്ള രണ്ട് വശങ്ങളിലും വേണ്ട രീതീയില്‍ മെയിന്റന്‍സ് വര്‍ക്ക് ചെയ്യണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.