Connect with us

Hi, what are you looking for?

NEWS

ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് സഞ്ചരിക്കുന്നത് ഓട്ടോ വിളി​ച്ച്.

കോതമംഗലം – എറണാകുളം ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ലാത്തത് കല്ലുകടിയായി. പ്രസിഡൻ്റിൻ്റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ആലപ്പുഴ ജില്ലയുടെ അത്രയും വിസ്തൃതിയുള്ള കുട്ടമ്പുഴ പഞ്ചായത്ത് മലയോര , ആദിവാസി മേഖലയായാണ് അറിയപ്പെടുന്നത്. 15-ഓളം ആദിവാസി കോളനികളാണ് കുട്ടമ്പുഴ പഞ്ചായത്തിലുള്ളത്. ഭൂരിപക്ഷം കോളനികളിലേക്കും എത്തപ്പെടാൻ നല്ല ഒരു വഴി പോലുമില്ലാത്ത അവസ്ഥയാണുള്ളത്.

പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തിട്ട് ദിവസങ്ങൾ മാത്രം ആയിട്ടുള്ളുവെങ്കിലും സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഓട്ടോ വിളിച്ചും, സഹപ്രവർത്തകരുടെ ബൈക്കിനു പുറകിൽ ഇരുന്നുമാണ് കാന്തി യാത്ര ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാഹനം അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ ഏൽപ്പിച്ചിരിക്കുകയാണ്. പണി പൂർത്തിയാക്കി വണ്ടി പുറത്തിറക്കണമെങ്കിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ വേണ്ടി വരും.

ഒക്ടോബറിൽ കട്ടപ്പുറത്തായ വാഹനം പണിത് പുറത്തിറക്കാനുള്ള ഫണ്ടിന് പഞ്ചായത്ത് അനുമതി കൊടുക്കാത്തതാണ് വാഹനം കട്ടപ്പുറത്ത് തുടരാൻ കാരണമായിരിക്കുന്നത്. ഏറെ വിസ്തൃതിയും ആദിവാസി, മലയോര ഗ്രാമങ്ങളുമുള്ള കുട്ടമ്പുഴയിൽ വാഹനസൗകര്യമില്ലാത്തത് പഞ്ചായത്ത് ഭരണത്തെ ഏറെ ബാധിക്കുമെന്ന് പ്രസിഡൻ്റ് കാന്തി പറഞ്ഞു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

error: Content is protected !!