Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ പഞ്ചായത്തിൽ ‘ഊരാട്ടം’ സംഘടിപ്പിച്ചു.

കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി ഡീൻ കുര്യാക്കോസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ പതിനഞ്ച് ആദിവാസി ഊരുകളിൽ നിന്നും, കാണിക്കാരുടേയും, ഊരുമൂപ്പൻമാരുടേയും നേതൃത്വത്തിൽ തനത് വേഷഭൂഷാദികളോടെ എത്തിയവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. സ്ത്രീകളുടെ കുമ്മിയടി, വേടൻ കളി, മന്നാൻ കുത്ത് പാട്ട്, തെന്നഞ്ചിപിടി തുടങ്ങിയ ഏഴോളം ഇനം തനത് കലകൾ വിവിധ ആദിവാസി ഊരുകാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി മോഹൻ സ്വാഗതം ആശംസിച്ചു.


ബ്ലോക്ക് പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെയിംസ് കോറബേൽ , ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ സി ബി.കെ.എ., ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.സി.റോയി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.ഗോപി. പഞ്ചായത്ത് അംഗങ്ങളായ രേഖ രാജു , എൽദോസ് ബേബി, ഗോപി ബദറൻ, ഡെയ്സി ജോയി, സൽമ പരിത്, ശ്രീജ ബിജു, ബിനേഷ് നാരായണൻ, ഷീല രാജീവ്, ആലീസ് സിബി, , ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർ രാജീവ് . പി, കാണിക്കാരായ അല്ലി കൊച്ചലങ്കാരം, രാജു മണി, കണ്ണൻ മണി , ഉരു മൂപ്പൻമാരായ കുട്ടൻ ഗോപാലൻ, മൈക്കിൾ എന്നിവർ സംസാരിച്ചു. ടൈബർ പ്രമോട്ടർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആനന്ദൻ ടി.വി .നന്ദി രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...