Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ.

കോതമംഗലം: വാനരപ്പടയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി. തെങ്ങും, കൊക്കൊയും മറ്റ് കാർഷിക വിളകളും വൻതോതിലാണ് വാനരപ്പട നശിപ്പിക്കുന്നത്. കൂട്ടമായെത്തുന്ന കുരങ്ങുകൾ നാണ്യവിളകൾ നശിപ്പിച്ചിട്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് കൃഷിയിടങ്ങളിൽ കാണാൻ കഴിയുന്നത്. ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളയ്ക്കയായിരിക്കുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയുന്നു. മാത്രമല്ല മച്ചിങ്ങ പരുവത്തിലുള്ളതുപോലും നശിപ്പിക്കപ്പെടുകയാണ്. കാട്ടുപന്നി, അണ്ണാൻ എന്നിവയും കർഷകർക്ക് വലിയ നാശ നഷ്ടമാണ് വരുത്തിവക്കുന്നത്.

നാളികേരം കൂടാതെ കൊക്കൊ, പുളി,​ ചക്ക,​ മാങ്ങ,​ വാഴ,​ പപ്പായ,​ കപ്പ പച്ചക്കറികൾ എന്നിവയും ഇവ നശിപ്പിക്കുന്നത് പതിവാണ്. കൂട്ടമായി വന്ന കുരങ്ങുകൾ കുറ്റിയാംചാൽ സ്വദേശിയായ ഫ്രാൻസിസ് ചാലിയുടെ കൃഷിയിടത്തെ തെങ്ങിലെ പരുവമാകാത്ത തേങ്ങകൾ എല്ലാം നശിപ്പിച്ചിരിക്കുകയാണ്. വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷിയുടമ ഫ്രാൻസിസ് ചാലിൽ പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!