കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷങ്ങൾ പൂർത്തീകരിച്ച ദമ്പതികളുടെ ജൂബിലി ദമ്പതി സംഗമം നടത്തി. സി.എം.ഐ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് മുന്നോടിയായി ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി.
തുടർന്ന് പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ആധ്യക്ഷത വഹിച്ചു. ജൂബിലിയേറിയൻസ് ചേർന്ന് തിരിതെളിയിച്ച് കേക്ക് മുറിച്ചു. ജൂബിലി ദമ്പതികളെ പൂക്കൾ കൊടുത്തും മാലിയിട്ടുമാണ് ഹാളിലേക്ക് ആനയിച്ചത്. സമ്മേളനത്തിൽ പ്രൊവിൻഷ്യാൾ ജൂബിലിയേറിയൻസിന് മൊമെന്റോ നൽകി.
മാതൃവേദി, പിതൃവേദി, ഫാമിലി അപ്പോസ്റ്റലേറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഷോജി കണ്ണമ്പുഴ, ജിജി പുളിക്കൽ, ഡിംപിൾ ഷോജി, ജോസ് കച്ചിറയിൽ, ബീന സൈൻ എന്നിവർ പ്രസംഗിച്ചു. മൈക്കിൾ തെക്കേക്കുടി, ജെയിംസ് തെക്കേക്കര, പോൾ കൊട്ടിശേരികുടിയിൽ, ബേബി പുളിക്കൽ, ജോൺസൺ കറുകപ്പിള്ളിൽ എന്നിവർ നേതൃത്വം കൊടുത്തു.



















































