കോതമംഗലം : കിസാൻ സഭ കുട്ടമ്പുഴ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഞായപ്പിള്ളിയിൽ കിഴങ്ങുവർഗങ്ങളുടെയും പച്ചക്കറി കൃഷികളുടെയും നടീൽ ഉദ്ഘാടനം നടത്തി. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ അദ്ധ്യക്ഷത വഹിച്ചു.
കേരഫെഡ് ചെയർമാനും കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി ചാമുണ്ണി
ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ, സി പി ഐ ലോക്കൽ സെക്രട്ടറി റ്റി സി ജോയി, വി ഒ ബെന്നി, കെ യു ആന്റണി, പഞ്ചായത്ത് മെമ്പർമാരായ ആലീസ് സിബി, സെയ്സി ജോയി, കർഷകരായ എം പി മീരാൻ,ബേബി പാറേക്കാട്ട്, മാത്യു കുഞ്ചറക്കാട്ട്, മോളി രാജു എന്നിവർ പ്രസംഗിച്ചു. കിസാൻ സഭയിൽ പുതിയ അംഗങ്ങളായി ചേർന്ന ബോബി തോമസ് പ്രതിയാത്ത്,വിസന്റ് വർഗീസ് കൊച്ചു പറമ്പിൽ എന്നിവർക്ക് ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ
മെമ്പർഷിപ്പ് നൽകി.
കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കിസാൻ സഭ മണ്ഡലം കമ്മറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കിസാൻ സഭ കുട്ടംമ്പുഴ പ്രാദേശീക സഭ ഞായപ്പിള്ളിൽ വിത്തു നടീൽ സംഘടിപ്പിച്ചത്.
ചേന, ചേമ്പ് ,കാച്ചിൽ, കൂർക്കാ , ചെറുകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, പയർ, വെണ്ട, ചീരാ, വഴുതന, തക്കാളി എന്നീ വിത്തുകളുടെ നടീൽ ഉദ്ഘാടനമാണ് നടത്തിയത്.
പടം : കിസാൻ സഭ കുട്ടംമ്പുഴ പ്രാദേശിക സഭ ഞായപ്പിള്ളിയിൽ നടത്തിയ വിത്തു നടീൽ ഉദ്ഘാടനം കിസാൻ സഭ സംസ്ഥാന ജനറൽ
സെക്രട്ടറി വി ചാമുണ്ണി നിർവഹിക്കുന്നു