Connect with us

Hi, what are you looking for?

NEWS

മാതൃകയായി കുട്ടമ്പുഴ പഞ്ചായത്ത്; 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ, ക്യാമ്പ് സമാപിച്ചു.

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ നാൽപ്പത്തിയഞ്ച് വയസിനു മുകളിലുള്ളവർക്കായി പഞ്ചായത്ത് നടത്തിവന്ന വാക്സിനേഷൻ ക്യാമ്പ് സമാപിച്ചു. പത്താം വാർഡിൽ എം.എസ് എൽ.പി.സ്കൂളിലും, പതിനൊന്നാം വാർഡിൽ മാമലക്കണ്ടം ഹൈസ്കൂളിലുമാണ് ആരോഗ്യവകുപ്പിൻ്റെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഇതോടെ പഞ്ചായത്തിൽ നാൽപ്പത്തിയഞ്ച് വയസിനുള്ള എല്ലാവർക്കും വാക്സിൻ നല്കിയതായി പഞ്ചായത്ത് അതികൃതർ അറിയിച്ചു. ക്യാമ്പുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു.

ഡോ. അനൂപ് തുളസി, ഡോ.ജീന എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ സൽമ പരീത്, ശ്രീജ ബിജു, ജോഷി പൊട്ടക്കൽ, ആരോഗ്യ പ്രവർത്തകരായ കോമള, അഷറഫ്, മഞ്ജു, മെയ് മോൾ ഷേർലി, സിനി, ആശാ വർക്കർമാർ, ആർ.ആർ.ടി.അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേബി അഗസ്റ്റിൻ, വാർഡ് പ്രസിഡന്റ് കെ.വി.ജോസ്, ബൂത്ത് പ്രസിഡൻ്റ് കെ.എം.എൽദോസ് ,യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് കെ.വി.തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!