Connect with us

Hi, what are you looking for?

NEWS

പട്ടാപ്പകൽ പുലിയുടെ ആക്രമണം; പ്ലാമൂടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ചു.

കോട്ടപ്പടി : ഇന്ന് വൈകിട്ട് പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പ്ലാമുടിയിൽ പട്ടാപകൽ പുലി അക്രമണം. പ്ലാമൂടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമം ഉണ്ടായത്. മാത്യു വിന്റെ ഭാര്യ റോസിലി പുരയിടത്തിലെ മഞ്ഞളിന് വളം ഇടുവാൻ പോയപ്പോൾ ആണ് പുലിയുടെ ആക്രണം നേരിടേണ്ടിവന്നത്. കൃഷി ചെയ്തിരുന്ന മഞ്ഞളിൽ അനക്കം കണ്ടതിനെ തുടർന്ന് നോക്കിയപ്പോൾ പതിങ്ങിയിരിക്കുകയായിരുന്ന പുലി റോസിലിയെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലതു കൈയ്യിൽ ആഴത്തിൽ മുറിവുണ്ട്. ഇടത് കൈ വിരലിനും പരിക്കേറ്റു. പരിക്കറ്റ റോസിലിയെ കോതമംഗലം സെന്റ് ജോസഫ്( ധർമഗിരി) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

 

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...