Connect with us

Hi, what are you looking for?

CHUTTUVATTOM

തങ്കളത്ത് നിന്നും കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി

കോതമംഗലം :- തങ്കളത്ത് വീടിനോട് ചേർന്ന് സംരക്ഷണ മതിലിലൊളിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടത്. വീടിൻ്റെ പിറകിൽ അടുക്കളയോട് ചേർന്ന് സംരക്ഷണമതിലിനു മുകളിൽ പാമ്പിനെ കണ്ടെങ്കിലും പിന്നീടത് പൊത്തിലൊളിക്കുകയായിരുന്നു.

വീട്ടുകാർ ഉടനെ വനംവകുപ്പിൽ വിവരം അറിയിച്ചു. തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തി മതിലിന് പിന്നിലെ പൊത്തിലൊളിച്ച മൂർഖനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മതിൽ പൊളിച്ചു നീക്കിയാണ് കൂറ്റൻ പാമ്പിനെ ശാസ്ത്രീയ രീതിയിൽ മാർട്ടിൻ ചാക്കിലാക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടാൻ കഴിഞ്ഞ തെന്ന് മാർട്ടിൻ മേക്കമാലി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...