പെരുമ്പാവൂര്‍: പെരുമാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു.ഗ്രീന്‍ ഇവോ ടെക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ഗോഡൗണിനാണ് തിങ്കളാഴ്ച രാവിലെ 10 ന് തീപിടിച്ചത്. ചില്ല് കുപ്പികള്‍ പൊട്ടിത്തെറിച്ചത് മൂലം തീ അണയ്ക്കാന്‍ തടസം നേരിട്ടു.
സ്റ്റേഷന് ഓഫീസര്‍ എന്‍.എച്ച്. അസൈനാരിന്റെ നേതൃതത്തില്‍ പട്ടിമറ്റം, പെരുമ്പാവൂര്‍, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗര്‍ എന്നീ നിലയങ്ങളില്‍ നിന്ന് 10 യൂണിറ്റ് വാഹനങ്ങളെത്തി നാലു മണിക്കൂര്‍ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



















































