കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം. ജി പ്രസാദ്, അഡ്വ. പോള്‍ ഡേവിസ്, കെ.ജി ഷാജി, സജീവ് സണ്ണി, സെക്രട്ടറി ഇന്‍ ചാര്‍ജ് ദീപു ജോര്‍ജ്, സ്‌കൂള്‍ അധ്യാപികമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

















































