Connect with us

Hi, what are you looking for?

CRIME

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു.

കോതമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇയാൾ മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റിയത്. പരാതി ലഭിച്ച ഉടനെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലും പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. വ്യത്യസ്ത വിലാസങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ജോസിന് ചാവക്കാട്, പാലാ, വെള്ളതൂവൽ എന്നിവടങ്ങളിലും കേസുകൾ ഉണ്ട്. കഴിഞ്ഞ മാസം കോട്ടയത്ത് ജയിലിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും സമാനമായ തട്ടിപ്പ് നടത്തുകയായിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ എം.കെ. സജീവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...