Connect with us

Hi, what are you looking for?

CRIME

വേഷം മാറി മോഷണമുതൽ തിരിച്ചു നൽകി മാപ്പ് പറയാൻ എത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി.

മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്. രണ്ടാർകരയിലുള്ള പലചരക്കുകടയിൽ കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി കട നടത്തിപ്പുകാരിയായ വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞശേഷം ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു ഇയാൾ. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് മുവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം ഇടുക്കി ഉടുമ്പന്നൂർ ഉള്ള മോഷ്ടാവിന്‍റെ വീട്ടിൽ എത്തുകയും ചെയ്തു.

കുടുംബസമേതം വേളാങ്കണ്ണിക്ക് മുങ്ങിപോയ പ്രതിയെ തിരക്കി പ്രതിയുടെ ഭാര്യവീടായ വാഗമൺ ഭാഗത്തും അന്വേഷണം നടത്തിയിരുന്നു. തന്നെ തിരിച്ചറിഞ്ഞതിനാല്‍ ഉടനെ പിടികൂടുമെന്ന് മനസിലാക്കിയ ഇയാള്‍ വേഷം മാറി ചെവ്വാഴ്ച മാല നഷ്ടപെട്ട ആളുടെ വീട്ടിൽ ക്ഷമ പറയാൻ കുടുംബസമേതം എത്തുകയായിരുന്നു. പിൻതുടർന്നെത്തിയ മുവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയതു. ഇടുക്കി ഉപ്പുതറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത മോഷണകേസിലെ പ്രതിയുമാണ് ഇയാള്‍.

(രൂപം മാറിയ വിഷ്ണു പ്രസാദ്)

You May Also Like

NEWS

കോതമംഗലം: രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ പിതൃദിന ആഘോഷം നടത്തി. കോതമംഗലം രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതമാകുന്ന തോണിയിലെ...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

error: Content is protected !!