കോതമംഗലം: കാട്ടാന കുലുക്കി വീഴ്ത്തിയ ചക്ക വീണ് തകര്‍ന്ന വീട് തട്ടേക്കാട് പക്ഷിസങ്കേതം ജീവനക്കാര്‍ ഏറ്റെടുത്ത് മണിക്കൂര്‍ കള്‍ക്കുള്ളില്‍ കേടുപാടുകള്‍ നീക്കി പൂര്‍വ്വസ്ഥിതിയിലാക്കി നല്‍കി. ഇന്ന് പുലര്‍ച്ചെ 3 ഓടെ ഞായപ്പിള്ളി കാരിക്കോട്ടില്‍ ബിജോയിയുടെ വീടിന്റെ തിട്ടയില്‍ നിന്നിരുന്നപ്ലാവിലെ ചക്ക കാട്ടാനകുലുക്കി അദ്ദേഹത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ്‌മേഞ്ഞ മേല്‍ക്കൂരയിലേക്ക് വീഴുകയും ഷീറ്റുകള്‍ പൊട്ടുകയും ചെയ്തു.
ഇന്ന് രാവിലെ തന്നെ ആര്‍എഫ്ഒ എസ്എഫ്ഒ സ്റ്റാഫ്, വാച്ചര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി പുതിയ ഷീറ്റുകള്‍ വാങ്ങി വിദഗ്ദ്ധ ജോലിക്കാരും, ജീവനക്കാരും ചേര്‍ന്ന് 4 മണിക്കൂര്‍ കൊണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സിടി ഔസേഫ്, ആര്‍ റോയി, ഷിബു ഡി, അനീഷ് സത്യന്‍, നിഫിന്‍, സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി























































