Connect with us

Hi, what are you looking for?

CHUTTUVATTOM

മഴക്കാല ശുചീകരണം;കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി

കോതമംഗലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി. താലൂക്ക് ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ് അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ്, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിജോ വർഗീസ്,ആശുപത്രി സൂപ്രണ്ട് ഡോ.എൻ യു അഞ്ജലി ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി

You May Also Like

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘവും നാട്ടുകാരും ചേര്‍ന്ന് തുരത്തി. അതേസമയം പ്രദേശത്ത് ദിവസങ്ങളായെത്തുന്ന ഒരു ആനയെ ഓടിക്കാനായിട്ടില്ല. പെരിയാറിന് നടുവിലെ തേക്കിന്‍കാടന്മാരുടെ തുരുത്തിലായിരുന്നു ആനക്കൂട്ടം. ചൊവ്വാഴ്ച...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായതായി...

NEWS

കോതമംഗലം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി കോതമംഗലം നഗരസഭ. ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു. ടൗണിലെങ്ങും നിരവധി വഴിയോര കടകള്‍...

CHUTTUVATTOM

  കോതമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം – വടാട്ടുപാറ...

CHUTTUVATTOM

കോതമംഗലം: ഫാസ് (ഫൈൻ ആർട്സ് സൊസൈറ്റി ) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങളും മൊബൈൽ ഫോട്ടോ ഷൂട്ട്, ഷോർട്‌ ഫിലിം മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് തലത്തിൽ രണ്ട്...

ACCIDENT

കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗോപി (54) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍...

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്‍റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലിരങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഊര്‍ജ്ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലുള്ളവരെ...

CHUTTUVATTOM

കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ...

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

error: Content is protected !!