Connect with us

Hi, what are you looking for?

NEWS

സ്ത്രീ സ്വകാര്യതക്ക് പുല്ല് വില; കോതമംഗലം മുൻസിപ്പൽ സ്റ്റാൻഡിലെ വനിത ടോയ്‌ലറ്റ് വാതിൽ തകർന്ന നിലയിൽ.

കോതമംഗലം: കോതമംഗലം നഗരസഭ ലോകബാങ്ക് സഹായത്തോടെ പണി തീർത്ത വനിത ടോയ്‌ലറ്റ് ഉപയോഗശൂന്യമായ നിലയിൽ. നഗരമധ്യത്തിൽ ഏറ്റവുമധികം യാത്രക്കാർ ഉപയോഗിക്കുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റിനാണ് ഈ ദുരവസ്ഥ. വനിതകൾക്കായി മാത്രമായി നിർമിച്ച ടോയ്‌ലറ്റിന്റെ പ്രധാന വാതിലും മറ്റും നശിപ്പിച്ച നിലയിലാണ്. കൂടാതെ മുൻവശത്ത് മാലിന്യം നിറഞ്ഞു വൃത്തികേടായ അവസ്‌ഥയിലാണ്‌.

ദുർഗന്ധം വമിക്കുന്ന രീതിയിൽ പരിസരവും കിടക്കുന്നത്. കൃത്യമായ പരിപാലനമോ ശുചികരണമോ നടക്കുന്നില്ല എന്നു യാത്രക്കാർ ഉൾപ്പെടെ ഉള്ളവർ ആരോപിക്കുന്നു. ഓണം അവധി സമയത്തു ഹൈ റേഞ്ച് യാത്രക്കാർക്ക് പ്രാഥമിക സൗകര്യം ഒരുക്കേണ്ട ടോയ്‌ലറ്റ് ആണ് ഉപയോഗ്യസൂന്യമായ നിലയിലായിരിക്കുന്നത്. വനിതാ ടോയ്‌ലറ്റ് ഉടനടി നന്നാക്കി പ്രവർത്തന യോഗ്യമാക്കുന്ന ആവശ്യം ശക്തമാകുകയാണ്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...