കോതമംഗലം : യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡുകൾ താറുമാറായതിലും, കുട്ടമ്പുഴ, കോട്ടപടി , പിൻഡിമന, കീരംപാറ പഞ്ചായത്തിലെ ജനസമൂഹത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ അലംഭാവം തുടരുന്ന എം എൽ എ യുടെ നടപടിയിലും പ്രതിഷേധിച്ച് എം എൽ എ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:- അബിൻ വർക്കി കോടിയാട്ട് ഉത്ഘാടനം ചെയ്തു. ടി എം അമീൻ അധ്യക്ഷത വഹിച്ചു.
എ ജി ജോർജ്ജ്, അബു മൊയ്തീൻ, എം എസ് എൽദോസ്, എബി ഏബ്രഹാം, ഷമീർ പനക്കൽ, എൽദോസ് കീച്ചേരി, റമീസ് കെ എ, എൽദോസ് ബേബി, മുഹമ്മദ് റഫീക്ക്, ജെറിൻ ബേബി, അനൂപ് ഇട്ടൻ, സിബി കെ എ,അലി പടിഞ്ഞാറെചാലിൽ, സണ്ണി, പി എ ബാദുഷ, നോബിൾ , കെ പി റോയ്, അനൂപ് ജോർജ്ജ്, പി ടി ഷിബി, പി ആർ അജി, ജോഷി പൊട്ടക്കൽ ,ബേസിൽ തണ്ണിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു,. ജോർജ്ജ് ജോസ്, അരുൺ അയ്യപ്പൻ,അനസ് മീരാൻ,അഖിൽ ആൻ്റണി, രാഹുൽ തങ്കപ്പൻ, അന്നൂസ് ജോൺ, ലിജോ ജോണി, അശ്ബിൻ ജോസ്, ബേസിൽ കുര്യാചൻ, ബേസിൽ കൂത്തനാടി, വിജിത് വിജയൻ, ബാബു വർഗീസ്, ആഷിക് കരീം, അനീസ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.