Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി.

കോതമംഗലം : കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി. കോതമംഗലം നഗരപരിധിയിലുള്ള എല്ലാ അനധികൃത നിർമ്മിതികളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. കോതമംഗലം കാർഷിക വിപണന കേന്ദ്രത്തിനടുത്തു നിർമ്മിച്ചിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭാ സ്ക്വാഡ് പൊളിച്ചു മാറ്റി.

ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവേൽ , ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, സൂര്യമോൾ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൻസി, അസി. എഞ്ചിനിയർമാരായ ദേവിലാൽ, എൽദോസ്, ആർ. ഐമാരായ
ഷാജു പോൾ , മനോജ് എന്നിവരായിരുന്നു സ്ക്വാഡിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ പൊളിച്ചുനീക്കൽ പ്രഹസനമാണെന്നും ചില കയ്യേറ്റങ്ങൾക്ക് നേരെ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...