കോതമംഗലം: സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസ് മാർച്ച് നടത്തി. പ്രതിഷേധ പരിപാടി മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശൗച്യാലയം പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ചെയർമാൻ ടി.യു.കുരുവിള അധ്യക്ഷത വഹിച്ചു. മലയൻകീഴിൽ നിന്ന് ആരംഭിച്ച മാർച്ച് മുൻ എംപി ഫ്രാൻസീസ് ജോർജ് ഉദ്ഘടനം ചെയ്തു.
കൺവീനർ പി.പി.ഉതുപ്പാൻ, ഷിബു തെക്കുംപുറം, കെ.പി. ബാബു, അബു മൊയ്തീൻ, എ.ജി.ജോർജ്, പി.കെ.മൊയ്ദു, മൈതീൻ മുഹമ്മദ്, വി.എം.സുഗുതൻ, മാത്യു ജോസഫ്, എ.ടി.പൗലോസ്, എം.എസ്.എൽദോസ്, എബി എബ്രാഹം, പി.എ.എം.ബഷീർ, ജോമി തെക്കേക്കര, സിജു എബ്രാഹം, ആർ.രാജശേഖരൻ,ജോർജ് അമ്പാട്ട്, പി.എം.സക്കറിയ, റോയ് കെ.പോൾ , സണ്ണി വർഗീസ്, പ്രിൻസ് വർക്കി, ഷിബു കുര്യാക്കോസ്, വി.വി.കുര്യൻ, ഷെമീർ പനക്കൽ എന്നിവർ പ്രസംഗിച്ചു.